32 എംപി ട്രിപ്പിൾ പിൻ ക്യാമറയിൽ സാംസങ്ങ് ഗാലക്സി M40 നാളെ എത്തുന്നു ?

32 എംപി ട്രിപ്പിൾ പിൻ ക്യാമറയിൽ സാംസങ്ങ് ഗാലക്സി M40 നാളെ എത്തുന്നു ?

സാംസങ്ങിന്റെ ഗാലക്സി M 30 എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന അടുത്ത സീരിയസ് ആണ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ .നാളെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നതാണ് .അതിനു ശേഷം ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു എത്തുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം 32 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

കൂടാതെ സ്നാപ്ഡ്രാഗന്റെ പുതിയ പ്രോസസറുകൾ തന്നെയാണ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾക്കും ഉള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഗാലക്സി M40 മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

സാംസങ്ങ് ഗാലക്സി M30 

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .
 
 Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് നൽകിയിരിക്കുന്ന ഒരേ പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഈ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo