2000 രൂപ ഡിസ്‌കൗണ്ടിൽ ഗാലക്സി M33 5G ആദ്യ സെയിലിനു ഇന്ന് എത്തും

Updated on 08-Apr-2022
HIGHLIGHTS

Samsung Galaxy M33 5G ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നു

ആമസോണിൽ ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ ആരംഭിക്കുന്നതാണ്

ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ ഒരു സാംസങ്ങ് സ്മാർട്ട് ഫോൺ ആയിരുന്നു Samsung Galaxy M33 5G എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകൾ ഇന്ന് ആദ്യ സെയിലിനു എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ ഫോണുകൾ ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI ബാങ്ക് നൽകുന്ന 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

Samsung Galaxy M33 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ TFT LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും അതുപോലെ തന്നെ 2408×1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 5 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Exynos 1280 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

മറ്റൊരു സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ  Android 12 ഓപ്പറേറ്റിങ് സിസ്റ്റം ആണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 18999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 20999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :