സാംസങ്ങിന്റെ ഗാലക്സി M33 5ജി ഫോണുകൾ നാളെ പുറത്തിറങ്ങും

Updated on 01-Apr-2022
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

Samsung Galaxy M33 5G എന്ന സ്മാർട്ട് ഫോണുകളാണ് ഏപ്രിൽ 2 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Samsung Galaxy M33 5G എന്ന സ്മാർട്ട് ഫോണുകളാണ് ഏപ്രിൽ 2 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ Samsung Galaxy M33 5G സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന വിലയും മറ്റും ഓൺലൈനിൽ ലീക്ക് ആയിരുന്നു .

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ഈ Samsung Galaxy M33 5G സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന കുറച്ചു സവിശേഷതകൾ നോക്കാം .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mah ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തുക .

അതുപോലെ തന്നെ 6.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ Samsung Galaxy M33 5G സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് 50 മെഗാപിക്സലിന്റെ ക്യാമറകൾ .

കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 6 ജിബിയുടെ റാം വേരിയന്റുകളും അതുപോലെ തന്നെ 8 ജിബിയുടെ റാം വേരിയന്റുകളും പ്രതീക്ഷിക്കാവുന്നതാണ് .50 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകൾ വരെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .50 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകൾ ആണ് പ്രതീക്ഷിക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീഷിക്കുന്നതാണ് .ഏപ്രിൽ 2 നു ഉച്ചയ്ക്ക് 12 മണിയ്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :