64MP ക്വാഡ് ക്യാമറ Samsung Galaxy M31 ഇപ്പോൾ ആമസോണിൽ 7700 രൂപ എക്സ്ചേഞ്ച് ഓഫറിൽ
ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നായ സാംസങ്ങ് ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാറ്ററിയും കൂടാതെ ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 6000mah ന്റെ ബാറ്ററിയും ഇതിനുണ്ട് .14999 രൂപ മുതൽ വില ആരംഭിക്കുന്നു .7700 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട് .
സാംസങ്ങിന്റെ ഗാലക്സി M31
6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ സ്വന്തം Samsung Exynos 9611 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
ആൻഡ്രോയിഡിന്റെ പുതിയ Android 10 OneUI 2.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ ക്വാഡ് പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഓഷ്യൻ ബ്ലൂ കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
64 + മെഗാപിക്സൽ 5 + മെഗാപിക്സൽ + 5 + മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .അതുപോലെ തന്നെ 4കെ വീഡിയോ റെക്കോർഡിങ് കൂടാതെ സൂപ്പർ സ്ലോ മോഷൻ എന്നിവയും ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആകുന്നതാണ് .191 ഗ്രാം ഭാരമാണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്കുള്ളത് .