64എംപി ക്വാഡ് ക്യാമറ കൂടാതെ 6000mAh ബാറ്ററി ;സാംസങ്ങ് ഗാലക്സി M31 എത്തുന്നു

Updated on 11-Feb-2020
HIGHLIGHTS

64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്

സാംസങ്ങിന്റെ ഗാലക്സി M30 കൂടാതെ സാംസങ്ങ് ഗാലക്സി M30S എന്നി സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന അടുത്ത സ്മാർട്ട് ഫോൺ ആണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന മോഡലുകൾ .ഒരുപാടു പുതിയ സവിശേഷതകൾ ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഫെബ്രുവരി 25 നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി M30 കൂടാതെ സാംസങ്ങ് ഗാലക്സി M30S എന്നി സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറങ്ങിയ മോഡലുകൾ ആയിരുന്നു .

ഈ സ്മാർട്ട് ഫോണുകളും മിഡ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരിക്കും .പോക്കോയുടെ X2 എന്ന സ്മാർട്ട് ഫോണുകളെ നേരിടാൻ തന്നെയാണ് സാംസങ്ങിന്റെ M31 എന്ന സ്മാർട്ട് ഫോണുകൾ എത്തുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം . ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ൽ ആണ് സാംസങ്ങ് ഗാലക്സി M31 ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ തന്നെയാണ് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .12999 രൂപയാണ് സാംസങ്ങ് ഗാലക്സി M30S എന്ന ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

എന്നാൽ ഗാലക്സി M31 എന്ന ഫോണുകളും 20000 രൂപയ്ക്ക് താഴെ തന്നെ പ്രതീക്ഷിക്കാം .മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ബാറ്ററികൾ ആണ് .6000mah ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്കും 6000mah ന്റെ ബാറ്ററി ലൈഫ് ആയിരുന്നു നൽകിയിരുന്നത് . കൂടാതെ ഫെബ്രുവരി 25 നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :