ഈ വർഷം സാംസങ്ങ് പുറത്തിറക്കിയ ഒരു മികച്ച ഫോണുകളിൽ ഒന്നായിരുന്നു സാംസങ്ങ് ഗാലക്സി M30 മോഡലുകൾ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ നൽകി എക്സ്ചേഞ്ച് ഓഫറുകളിലും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .12000രൂപവരെ എക്സ്ചേഞ്ച് ഇതിനു ലഭിക്കുന്നതാണ് .
6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .
Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് നൽകിയിരിക്കുന്ന ഒരേ പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഈ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് 13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത് .എന്നാൽ M30 മോഡലുകൾക്ക് ഒരു 5 മെഗാപിക്സൽ കൂടി ലഭിക്കുന്നുണ്ട് .കൂടാതെ M20 മോഡലുകൾക്ക് 8 മെഗാപിക്സലിന്റെ സെൽഫി ആയിരുന്നു എങ്കിൽ ഇവിടെ 16 മെഗാപിക്സലിന്റെ ക്യാമറകൾ ലഭിക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 14990 രൂപമുതൽ 17990 രൂപവരെയാണ് .ഇപ്പോൾ ഓപ്പൺ സെയിലിൽ നിന്ന്, ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .