സാംസങ്ങ് ഗാലക്സി M30 6ജിബി വേരിയന്റ് ഇന്ന് ഇപ്പോൾ വാങ്ങിക്കാം

സാംസങ്ങ് ഗാലക്സി M30 6ജിബി വേരിയന്റ് ഇന്ന് ഇപ്പോൾ വാങ്ങിക്കാം
HIGHLIGHTS

സാംസങ്ങ് ഗാലക്സി M30 6ജിബി വേരിയന്റ് ഇന്ന് ഇപ്പോൾ വാങ്ങിക്കാം

 

 

സാംസങ്ങിന്റെ ഈ വർഷത്തെ ഒരു ട്രിപ്പിൾ ക്യാമറ മിഡ് റേഞ്ച് സ്മാർട്ട് ഫോൺ ആയിരുന്നു സാംസങ്ങ് ഗാലക്സി M30 എന്ന സ്മാർട്ട് ഫോണുകൾ .ഇന്ന് 3 മണി മുതൽ ഇത് സെയിലിനു എത്തുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ജിയോയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3110 രൂപയുടെ ക്യാഷ് ബാക്ക് ഈ സ്മാർട്ട് ഫോണുകൾക്ക് TC അനുസരിച്ചു ലഭിക്കുന്നതാണ് .

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .
 
 Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് നൽകിയിരിക്കുന്ന ഒരേ പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഈ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
 
കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് 13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത് .എന്നാൽ M30 മോഡലുകൾക്ക് ഒരു 5 മെഗാപിക്സൽ കൂടി ലഭിക്കുന്നുണ്ട് .കൂടാതെ M20 മോഡലുകൾക്ക് 8 മെഗാപിക്സലിന്റെ സെൽഫി ആയിരുന്നു എങ്കിൽ ഇവിടെ 16 മെഗാപിക്സലിന്റെ ക്യാമറകൾ ലഭിക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 14990 രൂപമുതൽ 17990 രൂപവരെയാണ് .ഇന്ന് 3 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo