ട്രിപ്പിൾ പിൻ ക്യാമറയിൽ എത്തിയ ഗാലക്സി M30 നാളെ കൂടി 12591 രൂപയ്ക്ക്

Updated on 15-Jul-2019

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇന്ന് പ്രൈം ഡേ ഓഫറുകൾക്ക് തുടക്കം .ജൂലൈ 15 മുതൽ ജൂലൈ 16 രാത്രി 12 മണി വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ വളരെ ലാഭകരമായ ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി M30 സ്മാർട്ട് ഫോണുകൾ  HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏകദേശം 1399 രൂപയുടെ ഓഫറുകൾ വരെ ഇതിനു ലഭിക്കുന്നുണ്ട് .

സാംസങ്ങിന്റെ ഗാലക്സി M30

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .

 Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് നൽകിയിരിക്കുന്ന ഒരേ പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഈ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് 13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരുന്നത് .എന്നാൽ M30 മോഡലുകൾക്ക് ഒരു 5 മെഗാപിക്സൽ കൂടി ലഭിക്കുന്നുണ്ട് .ഇപ്പോൾ ആമസോണിൽ നിന്നും 13990 രൂപയ്ക്ക്  കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതായത് 12591 രൂപയ്ക്ക്  പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :