48MP ട്രിപ്പിൾ ക്യാമറ & 20MP സെൽഫി ക്യാമറയിൽ സാംസങ്ങ് ഗാലക്സി M21 എത്തുന്നു

48MP ട്രിപ്പിൾ ക്യാമറ & 20MP സെൽഫി ക്യാമറയിൽ സാംസങ്ങ് ഗാലക്സി M21 എത്തുന്നു
HIGHLIGHTS

മാർച്ച് 18നു ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്

സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി സാംസങ്ങ് ഇതാ വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തുന്നു .സാംസങ്ങിന്റെ ഗാലക്സി M21 എന്ന സ്മാർട്ട് ഫോണുകളാണ് മാർച്ച് 18നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ആമസോണിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും സെയിൽ നടക്കുന്നത് .അതുപോലെ തന്നെ ആമസോണിൽ സാംസങ്ങ് ഗാലക്സി M21 എന്ന ഈ സ്മാർട്ട് ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .

അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഈ സ്മാർട്ട്  ഫോണുകൾ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി  ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .സാംസങ്ങ് ഗാലക്സി M21 എന്ന സ്മാർട്ട് ഫോണുകൾക്കും 6000mah ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .മാർച്ച് 18നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ഈ ഫോണുകളും പ്രതീക്ഷിക്കാം .

സാംസങ്ങ് ഗാലക്സി M31 

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  സാംസങ്ങിന്റെ സ്വന്തം Samsung Exynos 9611 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .ആൻഡ്രോയിഡിന്റെ പുതിയ Android 10 OneUI 2.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ ക്വാഡ്  പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഓഷ്യൻ ബ്ലൂ കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

64 + മെഗാപിക്സൽ 5 + മെഗാപിക്സൽ  + 5 + മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .അതുപോലെ തന്നെ 4കെ വീഡിയോ റെക്കോർഡിങ് കൂടാതെ സൂപ്പർ സ്ലോ മോഷൻ എന്നിവയും ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആകുന്നതാണ് .191 ഗ്രാം ഭാരമാണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്കുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo