സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തി

Updated on 05-Mar-2019
HIGHLIGHTS

പുതിയ ക്യാമറ സ്റ്റെബിലിറ്റി അപ്പ്‌ഡേഷനുകൾ ഗാലക്സി M20 മോഡലുകൾക്ക്

 

സാംസങ്ങിന്റെ ഗാലക്സി M20 സ്മാർട്ട് ഫോണുകൾക്ക് പുതിയ സോഫ്റ്റ് വെയർ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നു .മാർച്ച് മാസത്തിൽ തന്നെ ഉപഭോതാക്കള്ക്ക് ഈ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .368MB സൈസുള്ള അപ്പ്‌ഡേഷനുകളാണ് ഇതിൽ ഗാലക്സി M20 ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ക്യാമറ സ്റ്റെബിലിറ്റി കൂട്ടുവാനുള്ള അപ്പ്‌ഡേഷനുകളും ഉണ്ട് .കൂടാതെ ഇതിൽ സാംസങ്ങ് തന്നെ ആമസോണിന്റെ ആപ്ലിക്കേഷനുകളും അപ്പ്‌ഡേഷൻ ചെയ്യുവാൻ നിർബന്ധിക്കുന്നുണ്ട് .

6.3  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2220 x 1080 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Exynos 7904  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .നിലവിൽ ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എങ്കിലും ആൻഡ്രോയിഡിന്റെ പൈ ഇതിനു ഉടനെ ലഭ്യമാകുന്നു എന്നാണ് കമ്പനി  പറയുന്നത് .13MP + 5MP  ഡ്യൂവൽ  പിൻ ക്യാമറയും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട്.4ജി VOLTE സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകളാണ് ഈ മോഡലുകൾ . 

എന്നാൽ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബി റാം മോഡലുകളുടെ വില വരുന്നത് 10990 രൂപയും കൂടാതെ 4 ജിബി റാം മോഡലുകളുടെ വില 12990 രൂപയും ആണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :