Samsung Galaxy M13 5G ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

Updated on 14-Apr-2023
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

Samsung Galaxy M13 4G കൂടാതെ 5G ഫോണുകളാണ് എത്തുക

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു  .Samsung Galaxy M13 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ജൂലൈ 14 നു  വിപണിയിൽ പുറത്തിറക്കുന്നത്   .രണ്ടു സീരീസുകളാണ് വിപണിയിൽ എത്തുക .SAMSUNG GALAXY M13 4G സപ്പോർട്ടിലും കൂടാതെ 
SAMSUNG GALAXY M13 5G സപ്പോർട്ടിലും പുറത്തിറങ്ങുന്നതാണ് .

SAMSUNG GALAXY M13 4G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

  
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6-inch FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ പുറത്തിറങ്ങുക . പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകൾ Exynos 850 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തുക എന്നാണ് സൂചനകൾ .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ്  ഈ ഫോണുകളും എത്തിയിരിക്കുന്നത്  .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .അതുപോലെ തന്നെ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകളിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ എത്തുക എന്നാണ് സൂചനകൾ  .50 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ .5000mAhന്റെ ബാറ്ററി കരുത്തും ഈ ഫോണുകളിൽ നൽകിയിരിക്കുന്നു . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :