സാംസങ്ങ് ഗാലക്സി M10S ഫ്ലാഷ് സെയിൽ പ്രൈം മെമ്പറുകൾക്ക് നേരത്തെ

Updated on 26-Sep-2019
HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി M10 S 

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ്  HD+ ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  സാംസങ്ങിന്റെ സ്വന്തം Exynos 7884B പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു വേരിയന്റ് മാത്രമാണ്  ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .3  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ സ്റ്റോറേജ് അതുപോലെ 512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

720 x 1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങിന്റെ ഗാലക്സി M10s എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .15W ചാർജറുകൾ ആണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസറുകളും മറ്റു ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില വരുന്നത് 8999 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :