സാംസങ്ങിന്റെ ഗാലക്സി ഫോൾഡ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി ,വില 1,64,999

സാംസങ്ങിന്റെ ഗാലക്സി ഫോൾഡ്  ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി ,വില 1,64,999
HIGHLIGHTS

 

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .സാംസങ്ങിന്റെ ഗാലക്സി ഫോൾഡ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1,64,999 രൂപയാണ് .എന്നാൽ ഈ വർഷം ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു.ശേഷം കഴിഞ്ഞ മാസം സെപ്റ്റംബർ 5നു വീണ്ടും സൗത്ത് കൊറിയായിൽ പുറത്തിറക്കിയിരുന്നു .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

സാംസങ്ങ് ഗാലക്സി ഫോൾഡ് 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 7.3 ഇഞ്ചിന്റെ  QXGA+ ഡയനാമിക്ക്  AMOLED (4.2:3) ഇൻഫിനിറ്റി മെയിൻ ഡിസ്‌പ്ലേ ആണുള്ളത് . 2152×1536 പിക്സൽ റെസലൂഷനും കൂടാതെ 4.6 ഇഞ്ചിന്റെ  HD+ സൂപ്പർ AMOLED എന്നിവയാണുള്ളത് .ഇതിന്റെ ആസ്പെക്റ്റ് റെഷിയോ 21:9 ആണ് .കൂടാതെ 1680×720 പിക്സൽ റെസലൂഷനും ഇതിനുണ്ട് .7nm 64-bit octa-core  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 12GBയുടെ റാം & 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് മറ്റു സവിശേഷതകൾ .

ഈ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്ക് 6 ക്യാമറകളാണ് ഉള്ളത് .മുന്നിലും പിന്നിലും ട്രിപ്പിൾ ക്യാമറകൾ വീതമാണ് നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ +12 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറകൾ (Super Dual Pixel) + 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ എന്നിവയാണ് പിന്നിലുള്ളത് .എന്നാൽ മുന്നിൽ 10 മെഗാപിക്സൽ + 10 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ സെൽഫി ക്യാമറകളാണ് ഉള്ളത് .10X ഡിജിറ്റൽ സൂം സഹിതം ഇതിനു ലഭിക്കുന്നുണ്ട് .

4380mAhന്റെ ഡ്യൂവൽ ബാറ്ററിയാണ് ഈ ഫോൾഡിങ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .Ano SIM, Wi-Fi 802.11 a/b/g/n/ac/ax HE80 MIMO, 1024QAM Bluetooth 5.0, ANT+, USB Type-C, NFC എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1,64,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo