സാംസങ്ങിന്റെ ഗാലക്സി ഫോൾഡ് പ്രീ ഓർഡറുകൾ ആരംഭിച്ചു ;വില 1,64,999

സാംസങ്ങിന്റെ ഗാലക്സി ഫോൾഡ് പ്രീ ഓർഡറുകൾ ആരംഭിച്ചു ;വില 1,64,999
HIGHLIGHTS

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .സാംസങ്ങിന്റെ ഗാലക്സി ഫോൾഡ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1,64,999 രൂപയാണ് .എന്നാൽ ഈ വർഷം ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു..ഈ ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചിരിക്കുന്നു .ഒക്ടോബർ 20മുതൽ ഷിപ്പ്മെന്റ് നടക്കുന്നതായിരിക്കും .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

സാംസങ്ങ് ഗാലക്സി ഫോൾഡ് 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 7.3 ഇഞ്ചിന്റെ  QXGA+ ഡയനാമിക്ക്  AMOLED (4.2:3) ഇൻഫിനിറ്റി മെയിൻ ഡിസ്‌പ്ലേ ആണുള്ളത് . 2152×1536 പിക്സൽ റെസലൂഷനും കൂടാതെ 4.6 ഇഞ്ചിന്റെ  HD+ സൂപ്പർ AMOLED എന്നിവയാണുള്ളത് .ഇതിന്റെ ആസ്പെക്റ്റ് റെഷിയോ 21:9 ആണ് .കൂടാതെ 1680×720 പിക്സൽ റെസലൂഷനും ഇതിനുണ്ട് .7nm 64-bit octa-core  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 12GBയുടെ റാം & 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് മറ്റു സവിശേഷതകൾ .

ഈ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്ക് 6 ക്യാമറകളാണ് ഉള്ളത് .മുന്നിലും പിന്നിലും ട്രിപ്പിൾ ക്യാമറകൾ വീതമാണ് നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ +12 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറകൾ (Super Dual Pixel) + 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ എന്നിവയാണ് പിന്നിലുള്ളത് .എന്നാൽ മുന്നിൽ 10 മെഗാപിക്സൽ + 10 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ സെൽഫി ക്യാമറകളാണ് ഉള്ളത് .10X ഡിജിറ്റൽ സൂം സഹിതം ഇതിനു ലഭിക്കുന്നുണ്ട് .

4380mAhന്റെ ഡ്യൂവൽ ബാറ്ററിയാണ് ഈ ഫോൾഡിങ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .Ano SIM, Wi-Fi 802.11 a/b/g/n/ac/ax HE80 MIMO, 1024QAM Bluetooth 5.0, ANT+, USB Type-C, NFC എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1,64,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo