Samsung Galaxy F13 ഫോണുകൾ വിപണിയിൽ നാളെ എത്തുന്നു

Updated on 18-Apr-2023
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Samsung Galaxy F13 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Samsung Galaxy F13 എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ജൂൺ 22 നു ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ 6000mah ന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .Samsung Galaxy F13 സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

SAMSUNG GALAXY F13 SPECS AND FEATURES (EXPECTED)

ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് 6.6 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയാണ് .FHD+ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ ഫോണുകൾ വിപണിയിൽ എത്തുക .അതുപോലെ തന്നെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭ്യമാകുന്നത് എന്ന് പുറത്തുവിട്ട ചിത്രങ്ങളിലൂടെ മനസ്സിലാക്കാം .

50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ + 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ Android 12ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുക .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Exynos 850 പ്രോസ്സസറുകളിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .6000mah ന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :