5ജിയുടെ സ്മാർട്ട് ഫോണുകളുമായി സാംസങ്ങ് എത്തി

5ജിയുടെ സ്മാർട്ട് ഫോണുകളുമായി സാംസങ്ങ് എത്തി

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .സാംസങ്ങിന്റെ 5ജി സർവീസുകളോടു കൂടിയ മറ്റൊരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ട സവിശേഷതകൾ ഒന്ന് ഇതിന്റെ 5ജി സർവീസുകളും കൂടാതെ സ്നാപ്ഡ്രാഗന്റെ 855 പ്രോസസറുകളും ആണ് .മികച്ച സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.7 ഇഞ്ചിന്റെ വലിയ  FHD+ Super AMOLED Infinity-U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് .മികച്ച പെർഫോമൻസ് ലഭിക്കുന്നതിനായി Qualcomm Snapdragon 855 പ്രോസസറുകളാണ് സാംസങ്ങിന്റെ ഗാലക്സി A90 എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ സാംസങ്ങിന്റെ സ്വന്തം പ്രോസസറുകളായിരിക്കും ഇതിനു നൽകുക .

രണ്ടു വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അടുത്ത സവിശേഷതകളിൽ പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .

ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണുള്ളത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .4500mAh ന്റെ ബാറ്ററി ൾഫിയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 25W ന്റെ ഫാസ്റ്റ് ചാർജിങ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo