24+10+8+5 ക്യാമറയിൽ എത്തിയ ഗാലക്സി A9 ഇപ്പോൾ 25990 രൂപയ്ക്ക് വാങ്ങിക്കാം
സാംസങ്ങിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ മോഡലായിരുന്നു ഗാലക്സി A9 .പുറത്തിറക്കിയപ്പോൾ ഇതിന്റെ വിപണിയിലെ വില 36990 രൂപ മുതൽ 39900 രൂപവരെയായിരുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നാലു ക്യാമറയിൽ പുറത്തിറങ്ങിയ സാംസങ്ങിന്റെ ആദ്യത്തെ സ്മാർട്ട് ഫോൺ ആയിരുന്നു ഇത് .ഇപ്പോൾ 6 ജിബിയുടെ റാം വേരിയന്റ് 25990 രൂപയ്ക്കും 8 ജിബിയുടെ റാം വേരിയന്റുകൾ 28990 രൂപയ്ക്കും സാംസങ്ങിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സാംസങ്ങിന്റെ ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഗാലക്സി A9 എന്ന സ്മാർട്ട് ഫോണുകൾ കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*2220 റെസലൂഷൻ ഈ മോഡലുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെതന്നെ 512 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ അകത്തുള്ള സവിശേഷതകൾ .
octa-core (4×2.2GHz + 4×1.8GHz) പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo യും ഇതിനുണ്ട് .ക്യാമറകൾ തന്നെയാണ് ഈ മോഡലുകളിൽ എടുത്തുപറയേണ്ടത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24+10+8+5 പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .183.00 ഗ്രാം ഭാരമാണ് സാംസങ്ങ് ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഫിംഗർ പ്രിന്റ് സെൻസർ കൂടാതെ ഫേസ്അൺലോക്ക് എന്നി ഓപ്‌ഷനുകളും ഇതിനുണ്ട് .
3800mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സാംസങ്ങിൽ നിന്നും ഉടൻ തന്നെ 5 ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നതാണ് .ഇപ്പോൾ 6 ജിബിയുടെ റാം വേരിയന്റ് 25990 രൂപയ്ക്കും 8 ജിബിയുടെ റാം വേരിയന്റുകൾ 28990 രൂപയ്ക്കും സാംസങ്ങിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .