ലോകത്തിലെ ആദ്യത്തെ റൊട്ടെറ്റിങ് ട്രിപ്പിൾ ക്യാമറ ഫോൺ ഗാലക്സി A80 സെയിലിനു എത്തി
സാംസങ്ങിന്റെ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഗാലക്സി A80 എന്ന സ്മാർട്ട് ഫോണുകൾ .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് സെൽഫി ക്യാമറകൾ ഇല്ല .പകരം 48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ മാത്രമാണുള്ളത് .പുതിയ ടെക്നോളജിയിലാണ് സാംസങ്ങിന്റെ ഗാലക്സി A80 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓപ്പൺ സെയിലിനു എത്തിയിരിക്കുന്നു .ആമസോൺ .ഫ്ലിപ്പ്കാർട്ട് കൂടാതെ സാംസങ്ങിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഇത് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സാംസങ്ങ് ഗാലക്സി A80
6.70ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസറുകളാണ് ഇതിനുള്ളത് .Qualcomm Snapdragon 730ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
8 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .25 w ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഇനി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ സവിശേഷതകളാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .
എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് സെൽഫി ക്യാമറകൾ ഇല്ല. 48 + 8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ റൊട്ടേറ്റ് ചെയ്തു തന്നെയാണ് സെൽഫി പിക്ച്ചറുകളും എടുക്കുവാൻ സാധിക്കുന്നത് .അതായത് മുന്നിൽ 48 എംപി ക്യാമറകൾ ഉപയോഗിച്ച് പിക്ച്ചറുകളും മറ്റു എടുക്കുവാൻ സാധിക്കുന്നതാണ്.Angel Gold, Ghost White, Phantom Black എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു്.ഇതിന്റെ വിപണിയിലെ വില വരുന്നത് 47,990 രൂപയാണ് .