സെൽഫി ക്യാമറകൾ ഇല്ല ;സാംസങ്ങ് ഗാലക്സി A80 ഇന്ത്യൻ വിപണിയിൽ എത്തുന്നു

സെൽഫി ക്യാമറകൾ ഇല്ല ;സാംസങ്ങ് ഗാലക്സി A80 ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

 

സാംസങ്ങിന്റെ ഗാലക്സി A50 കൂടാതെ ഗാലക്സി A70 എന്നി സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ സാംസങ്ങ് ഗാലക്സി A80 സ്മാർട്ട് ഫോണുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഈ മാസം അവസാനത്തോടുകൂടി സാംസങ്ങ് ഗാലക്സി A80 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .സെൽഫി ക്യാമറകൾ ഈ മോഡലുകൾക്കില്ല .പകരം 48 മെഗാപിക്സലിന്റെ റൊട്ടേറ്റ് ക്യാമറകൾ ഉപയോഗിച്ചാണ് പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ നോക്കാം .

6.70ഇഞ്ചിന്റെ വലിയ Super AMOLED Infinity-U ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസറുകളാണ് ഇതിനുള്ളത് .Qualcomm Snapdragon 730G ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie(Samsung One UI) ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

8 ജിബിയുടെ  റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .  3700mAh  ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 25 വാട്ടിന്റെ സൂപ്പർ ഫാസ്റ്റ് ചാർജിങും ലഭ്യമാകുന്നതാണു് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 + 8  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഈ ക്യാമറകൾ തന്നെയാണ് സെൽഫി പിക്ച്ചറുകൾക്കും ഉപയോഗിക്കുന്നത് .

എന്നാൽ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിനു സെൽഫി ക്യാമറകൾ ഇല്ല എന്നതാണ് .48 മെഗാപിക്സലിന്റെ ക്യാമറകൾ തന്നെയാണ് സെൽഫി ക്യാമറകൾ ആയി ഉപയോഗിക്കുന്നതും .ഇത്  ഫ്ലാഗ് ഷിപ്പ് സ്മാർട്ട് ഫോണുകളാണ് .ജൂൺ മാസത്തിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ സാംസങ്ങിന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ സാംസങ്ങ് ഗാലക്സി A80 ലിസ്റ്റിംഗ്‌ ചെയ്തിരിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo