32 + 8 + 5 എംപി ക്യാമറയിൽ സാംസങ്ങിന്റെ ഗാലക്സി A60 പുറത്തിറക്കി ,വില ?

Updated on 18-Apr-2019
HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി A70 കൂടാതെ 80 മോഡലുകൾക്ക് ശേഷം A60 മോഡലുകളും

 

സാംസങ്ങ് ഗാലക്സി A70 കൂടാതെ സാംസങ്ങ് ഗാലക്സി A80 എന്നി മോഡലുകൾക്ക് ശേഷം പുറത്തിറക്കുന്ന സ്മാർട്ട് ഫോൺ ആണ് ഗാലക്സി A60 &  A40S. സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .സാംസങ്ങിന്റെ ഗാലക്സി A60 കൂടാതെ സാംസങ്ങ് ഗാലക്സി A40S എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി A60 സ്മാർട്ട് ഫോണുകൾ ഇൻഫിനിറ്റി O ഡിസ്‌പ്ലേയിലും കൂടാതെ സാംസങ്ങിന്റെ ഗാലക്സി A40S എന്ന സ്മാർട്ട് ഫോണുകൾ ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലും ആണ് പുറത്തിറക്കിയിരിക്കുന്നത് .

 

സാംസങ്ങിന്റെ ഗാലക്സി A60 ന്റെ സവിശേഷതകൾ

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.3 ഇഞ്ചിന്റെ  Infinity-O ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് . 91.8 പെർസെന്റ് സ്ക്രീൻ ടു ബോഡി റെഷിയോ ആണ് ഇതിനുള്ളത് .കൂടാതെ Snapdragon 675 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി വേരിയന്റുകളാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .32 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ + 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറ + 5 മെഗാപിക്സലിന്റെ ഡെപ്ത് ക്യാമറ എന്നിവയാണുള്ളത് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .4500mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 25 വാട്ടിന്റെ സൂപ്പർ ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് ഏകദേശം CNY 1,999 (Rs 20,700 approx) രൂപയാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :