സാംസങ്ങ് ഗാലക്സി A51 ഫോണുകൾ വാങ്ങിക്കുന്നതിനു ഈ താരതമ്മ്യം നോക്കുക
രണ്ടു ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം
സാംസങ്ങിന്റെ ഗാലക്സി A51 ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .23999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ K20 എന്ന സ്മാർട്ട് ഫോണുകൾ മികച്ച സവിശേഷതകളോടെ ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട്.ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം .
സാംസങ്ങ് ഗാലക്സി A51
6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സൂപ്പർ അമലോഡ് Infinity-O ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Exynos 9611 ലാണ് .കൂടാതെ One UI 2.0 ബേസ്ഡ് Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
6ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തിയിരിക്കുന്നു .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് . Samsung Galaxy A51 ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .
കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15Wഫാസ്റ്റ് ചാർജറും ലഭിക്കുന്നതാണ് . 6GB RAM + 128GB മോഡലുകളുടെ വിപണിയിലെ വില വരുന്നത് 23999 രൂപയാണ് .
ഷവോമിയുടെ K20
6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .
6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .
48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ് റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .