സാംസങ്ങിന്റെ ഗാലക്സി A51 പുറത്തിറക്കി ;വിലയും മറ്റു സവിശേഷതകളും നോക്കാം

Updated on 30-Jan-2020
HIGHLIGHTS

നാളെ മുതൽ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതാണ്

സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി A51 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഒരുപാടു സവിശേഷതകൾ ഇതിൽ ഉൾക്കൊളിച്ചിരിക്കുന്നു .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് .23999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .നാളെ മുതൽ ഇത് സെയിലിനു എത്തുന്നതായിരിക്കും .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഏതൊക്കെയെന്നു നോക്കാം .

സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി A51 

6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സൂപ്പർ അമലോഡ് Infinity-O ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Exynos 9611 ലാണ് .കൂടാതെ One UI 2.0 ബേസ്ഡ്  Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

6ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തിയിരിക്കുന്നു .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .  Samsung Galaxy A51  ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15Wഫാസ്റ്റ് ചാർജറും ലഭിക്കുന്നതാണ് . 6GB RAM + 128GB മോഡലുകളുടെ വിപണിയിലെ വില വരുന്നത് 23999 രൂപയാണ് .കൂടാതെ നാളെ മുതൽ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :