സാംസങ്ങിന്റെ ഗാലക്സി A50 vs വിവോയുടെ S1 ;ഫീച്ചർ താരതമ്മ്യം

Updated on 27-Aug-2019

ട്രിപ്പിൾ പിൻ ക്യാമറയിൽ 20000 രൂപയ്ക്ക് താഴെ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ ഗാലക്സി A50 കൂടാതെ വിവോയുടെ S1 എന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം .

സാംസങ്ങ് ഗാലക്സി A50 

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.4  ഇഞ്ചിന്റെ FHD+ Super AMOLED Infinity-U ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി A50 സ്മാർട്ട് ഫോണുകളുടെ രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4ജിബിയുടെ റാം മ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 512ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .25 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ + 5 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ ,അതായത് മുഴുവനായി 38 മെഗാപിക്സലിന്റെ ക്യാമറകൾ പിന്നിൽ തന്നെ ലഭിക്കുന്നുണ്ട് .കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും സാംസങ്ങിന്റെ ഗാലക്സി A50 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങിന്റെ ഗാലക്സി M 30 സ്മാർട്ട് ഫോണുകളിൽ 13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .

തായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഒപ്പം 15W ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .USB Type Cചാർജറുകൾ ആണുള്ളത് .പ്രോസസറുകളേക്കുറിച്ചു പറയുകയാണെങ്കിൽ സാംസങ്ങിന്റെ സ്വന്തം Octa-Core Exynos 9610 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pie (Samsung One UI) തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വിവോയുടെ S1 

ഡിസ്‌പ്ലേയുടെ സവിശേഷതകളും മികച്ചുതന്നെ ഇത് നിൽക്കുന്നു .6.38  ഇഞ്ചിന്റെ ഫുൾ  HD+സൂപ്പർ  AMOLEDഡിസ്‌പ്ലേ കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോ എന്നിവയാണ് ഇതിനുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ മോഡലുകൾക്കുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 4 ജിബിയുടെ റാം ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .

മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .മീഡിയടെക്കിന്റെ  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ ( Funtouch OS)തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Octa-core MediaTek Helio P65 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം . 32  മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ഇതിനുണ്ട് .കൂടാതെ 16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :