സാംസങ്ങ് ഗാലക്സി A33 5G ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

Updated on 17-Mar-2022
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

Samsung Galaxy A33 5G ഫോണുകളാണ് വിപണിയിൽ എത്തുന്നത്

സാംസങ്ങിന്റെ മറ്റൊരു പുതിയ 5ജി സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Samsung Galaxy A33 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊളിച്ചുകൊണ്ടു തന്നെയാണ് Samsung Galaxy A33 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

SAMSUNG GALAXY A33 5G SPECS AND FEATURES (EXPECTED)

ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ sAMOLED ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ  Gorilla Glass 5 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Exynos 1280 പ്രോസ്സസറുകൾ പ്രതീക്ഷിക്കാവുന്നതാണ്.

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ + 5 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ Android 12 ഓപ്പറേറ്റിങ് സിസ്റ്റവും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  5000mAhന്റെ ബാറ്ററി ലൈഫിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിലും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന വില  €379 (~₹31,800) ഇതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :