6.4 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ സാംസങ്ങ് ഗാലക്സി A30 സ്മാർട്ട് ഫോണുകൾ
സാംസങ്ങ് ഗാലക്സി A30 സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം
സാംസങ്ങിന്റെ മറ്റു മൂന്നു സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .സാംസങ്ങ് ഗാലക്സി A50 ,സാംസങ്ങ് ഗാലക്സി A30 കൂടാതെ ഗാലക്സി A10 എന്നി മോഡലുകളാണ് .ഇതിൽ ഗാലക്സി A50 കൂടാതെ ഗാലക്സി A30 എന്നി മോഡലുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ ഗാലക്സി A30 സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ ഇപ്പോൾ ഇവിടെ നിന്നും മനസ്സിലാക്കാം .
ഇതിന്റെ ഡിസ്പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ FHD+ Super AMOLED Infinity-U ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി A30 സ്മാർട്ട് ഫോണുകളുടെ ഒരു വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .സാംസങ്ങ് ഗാലക്സി A50 സ്മാർട്ട് ഫോണുകളുടെ 6ജിബി റാം എഡിഷനലുകളും ലഭ്യമാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .
ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . എന്നാൽ ഗാലക്സി A30 സ്മാർട്ട് ഫോണുകൾക്ക് 25 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ + 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും സാംസങ്ങിന്റെ ഗാലക്സി A50 എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ ഗാലക്സി M 30 സ്മാർട്ട് ഫോണുകൾക്ക് 13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ആണുള്ളത് .
സാംസങ്ങ് ഗാലക്സി A30 സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഒപ്പം 15W ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .USB Type Cചാർജറുകൾ ആണുള്ളത് .പ്രോസസറുകളേക്കുറിച്ചു പറയുകയാണെങ്കിൽ സാംസങ്ങിന്റെ സ്വന്തം Octa-Core Exynos 7904 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pie (Samsung One UI) തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ വില വരുന്നത് 16990 രൂപയാണ് .ബ്ലൂ കൂടാതെ റെഡ് വേരിയന്റുകൾ ഉടൻ എത്തുന്നതാണ് .