Snapdragon 695 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തുന്നത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Samsung Galaxy A23 5G എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ലോക വിപണിയിൽ പ്രതീക്ഷിക്കുന്നത് .5ജി പ്രോസ്സസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Snapdragon 695 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .
കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുക .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .അതുപോലെ തന്നെ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .
കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി സ്മാർട്ട് ഫോണുകൾ തന്നെയാകും ഇത് .4 ജിബിയുടെ റാംമ്മിൽ മുതൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഉടൻ തന്നെ സാംസങ്ങിന്റെ പുതിയ Galaxy A23 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .