ട്രിപ്പിൾ പിൻ ക്യാമറയിൽ ഗാലക്സി A20S വിപണിയിൽ എത്തി ;വില 11999 രൂപ
സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി A20S സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും ആദ്യം എടുത്തു പറയേണ്ട സവിശേഷത ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് .കൂടാതെ സ്നാപ്ഡ്രാഗന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി A20 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് ഇത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.5 ഇഞ്ചിന്റെ HD പ്ലസ് സൂപ്പർ അമലോഡ് ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1560 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 450 പ്രോസസറുകളിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഇപ്പോൾ 3 / 4 ജിബിയുടെ റാം വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .3 / ജിബിയുടെ റാം കൂടാതെ 32 / 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .ക്യാമറകളുടെ സവിശേഷതകൾ പറയുകാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 + 8 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങ്ങിന്റെ ഗാലക്സി A20 S സ്മാർട്ട് ഫോണുകൾക്കുള്ളത് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ച്ചവക്കുന്നത് .ഇതിനോടൊപ്പം തന്നെ 15W ഫാസ്റ്റ് ചാർജിങ് (USB Type-C )സംവിധാനവും ഈ മോഡലുകൾക്കുണ്ട് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 11999 രൂപയും കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 13999 രൂപയും ആണ് വില വരുന്നത് .