11490 രൂപയ്ക്ക് സാംസങ്ങിന്റെ ഗാലക്സി A20 വാങ്ങിക്കാം

11490 രൂപയ്ക്ക് സാംസങ്ങിന്റെ ഗാലക്സി A20 വാങ്ങിക്കാം
HIGHLIGHTS

 

സാംസങ്ങിന്റെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് സാംസങ്ങ് ഗാലക്സി A20 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ Paytm മാളിൽ നിന്നും 11490 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .MOBSAM5 എന്ന കോഡുപയോഗിച്ചാൽ 575 രൂപവരെ ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .

സാംസങ്ങ് ഗാലക്സി A20 

6.4ഇഞ്ചിന്റെ HD പ്ലസ് സൂപ്പർ അമലോഡ് ഇൻഫിനിറ്റി V ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1560 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സാംസങ്ങിന്റെ സ്വന്തം Exynos 7884 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ സാംസങ്ങിന്റെ ഗാലക്സി A10 സ്മാർട്ട് ഫോണുകൾക്ക് 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയും Exynos 7884 പ്രോസസറുകളും തന്നെയായിരുന്നു നൽകിയിരുന്നത് .

ഇപ്പോൾ 3 ജിബിയുടെ റാം വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512  ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .ക്യാമറകളുടെ സവിശേഷതകൾ പറയുകാണെങ്കിൽ ഡ്യൂവൽ പിൻ  ക്യാമറകൾ തന്നെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങ്ങിന്റെ ഗാലക്സി A20 സ്മാർട്ട് ഫോണുകൾക്കുള്ളത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ച്ചവക്കുന്നത് .ഇതിനോടൊപ്പം തന്നെ 15W ഫാസ്റ്റ് ചാർജിങ് (USB Type-C )സംവിധാനവും ഈ മോഡലുകൾക്കുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത്  Rs 12,490  രൂപയാണ് .എന്നാൽ ഇപ്പോൾ ഓഫറുകളിൽ 11490 രൂപയ്ക്ക് Paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .ബ്ലാക്ക് ,ബ്ലൂ കൂടാതെ റെഡ് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo