സാംസങ്ങ് ഗാലക്സി A20 യുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു ;വില 12490 രൂപ
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
സാംസങ്ങിന്റെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .സാംസങ്ങിന്റെ ഗാലക്സി A10 കൂടാതെ ഗാലക്സി A30 മോഡലുകൾക്ക് ശേഷം പുറത്തിറക്കിയിരിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് ഗാലക്സി A20 മോഡലുകൾ .ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ആണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് .സാംസങ്ങിന്റെ ഗാലക്സി A10 സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും 8490 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .എന്നാൽ സാംസങ്ങിന്റെ ഗാലക്സി A20 സ്മാർട്ട് ഫോണുകളുടെ വില 12,490 രൂപയാണ് .പ്രീ ഓർഡറുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും നടത്തുവാൻ സാധിക്കുന്നതാണ് .
6.4ഇഞ്ചിന്റെ HD പ്ലസ് സൂപ്പർ അമലോഡ് ഇൻഫിനിറ്റി V ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1560 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സാംസങ്ങിന്റെ സ്വന്തം Exynos 7884 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ സാംസങ്ങിന്റെ ഗാലക്സി A10 സ്മാർട്ട് ഫോണുകൾക്ക് 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയും Exynos 7884 പ്രോസസറുകളും തന്നെയായിരുന്നു നൽകിയിരുന്നത് .
ഇപ്പോൾ 3 ജിബിയുടെ റാം വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .ക്യാമറകളുടെ സവിശേഷതകൾ പറയുകാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങ്ങിന്റെ ഗാലക്സി A20 സ്മാർട്ട് ഫോണുകൾക്കുള്ളത് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ച്ചവക്കുന്നത് .ഇതിനോടൊപ്പം തന്നെ 15W ഫാസ്റ്റ് ചാർജിങ് (USB Type-C )സംവിധാനവും ഈ മോഡലുകൾക്കുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് Rs 12,490 രൂപയാണ് .ബ്ലാക്ക് ,ബ്ലൂ കൂടാതെ റെഡ് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .