ഈ വില പ്രതീക്ഷിച്ചോ;സാംസങ്ങിന്റെ ഗാലക്സി എ 03 ഫോണുകളുടെ വില ഇതാ ?

ഈ വില പ്രതീക്ഷിച്ചോ;സാംസങ്ങിന്റെ ഗാലക്സി എ 03 ഫോണുകളുടെ വില ഇതാ ?
HIGHLIGHTS

സാംസങ്ങിന്റെ Galaxy A03 ഫോണുകളുടെ വില വിവരങ്ങൾ പുറത്തിവിട്ടു

VND 2,990,000 (ഏകദേശം Rs. 9,700) രൂപയാണ് വില വരുന്നത്

കഴിഞ്ഞ വർഷമായിരുന്നു സാംസങ്ങിന്റെ ഗാലക്സി എ 03 എന്ന സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ വില വിവരങ്ങൾ മാത്രം പുറത്തുവിട്ടിരുന്നില്ല .ഇപ്പോൾ ഇതാ Samsung Galaxy A03 ഫോണുകളുടെ വിലയോ പുറത്തു വിട്ടിരിക്കുന്നു .VND 2,990,000 രൂപയാണ് ഈ ഫോണുകളുടെ ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുബോൾ ഏകദേശം 9,700 രൂപയ്ക്ക് അടുത്തുവരും .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Samsung Galaxy A03 സവിശേഷതകൾ 

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകളാണ് Samsung Galaxy A03 ഫോണുകൾ .6.5 ഇഞ്ചിന്റെ  Infinity-V ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ Samsung Galaxy A03 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Samsung Galaxy A03  സ്മാർട്ട് ഫോണുകൾ octa-core Unisoc T606  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ Android  ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4  ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ മറ്റൊരു പ്രധാന സവിശേഷതയാണ് ഈ  Galaxy A03  ഫോണുകളിൽ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു എന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് VND 2,990,000 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo