8GB റാംമ്മിൽ വരെ & 10000 രൂപയ്ക്ക് താഴെ SAMSUNG GALAXY A01 എത്തുന്നു

Updated on 18-Dec-2019
HIGHLIGHTS

സാംസങ്ങിന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഉടൻ പുറത്തിറങ്ങുന്നു .സാംസങ്ങിന്റെ SAMSUNG GALAXY A01എന്ന ഫോണുകൾ ആണ് എത്തുന്നത് .ഈ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകൾ ആണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാംമ്മിൽ ആയിരിക്കും .

കൂടാതെ SAMSUNG GALAXY A01 ഫോണുകൾ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഫോൺ കൂടിയായിരിക്കും .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  5.7 ഇഞ്ചിന്റെ  Infinity-V  HD+ ഡിസ്‌പ്ലേയിൽ ആണ് എത്തുന്നത് .കൂടാതെ 6 & 8 ജിബിയുടെ റാം ഇതിനു പ്രതീക്ഷിക്കാം .ഒപ്പം 128 ജിബിയുടെ സ്റ്റോറേജു 512 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറിയും ഇതിനുണ്ടാകും .

കൂടാതെ Exynos 7000 പ്രോസസറുകളിൽ ആയിരിക്കും എത്തുന്നത്.Samsung Galaxy A01 ഫോണുകൾ ഡ്യൂവൽ ക്യാമറകളിൽ ആണ് എത്തുന്നത് .13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

ആൻഡ്രോയിഡിന്റെ One UI ൽ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Android 10 അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതും ആണ് .3000MAH ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :