25+5+8 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ ഗാലക്സി A50 എത്തുന്നു

Updated on 01-Mar-2019
HIGHLIGHTS

കൂടാതെ A30 & A 10 സ്മാർട്ട് ഫോണുകളും ഉടൻ വിപണിയിൽ എത്തുന്നു

 

2019 ൽ സാംസങ്ങിന്റെ മൂന്നു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളായിരുന്നു പുറത്തിറങ്ങിയത് .സാംസങ്ങിന്റെ ഗാലക്സി M10 കൂടാതെ ഗാലക്സി M20 അതുപോലെ തന്നെ ഗാലക്സി M30 എന്നി സ്മാർട്ട് ഫോണുകളായിരുന്നു .അതിൽ M10 സ്മാർട്ട് ഫോണുകൾ 10000 രൂപയ്ക്ക് താഴെയും കൂടാതെ മറ്റു രണ്ടു മോഡലുകൾ 15000 രൂപയ്ക്ക് താഴെയും വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .ഇതിൽ സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ പുറത്തിറക്കിയിരിക്കുന്ന മോഡലുകളാണ് .എന്നാൽ ഇനി സാംസങ്ങ് പുറത്തിറക്കുന്ന ഗാലക്സി A50 എന്ന സ്മാർട്ട് ഫോണുകളും ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.4  ഇഞ്ചിന്റെ FHD+ Super AMOLED Infinity-U ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി A50 സ്മാർട്ട് ഫോണുകളുടെ രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4ജിബിയുടെ റാം മ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 512ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .25 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ + 5 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ ,അതായത് മുഴുവനായി 38 മെഗാപിക്സലിന്റെ ക്യാമറകൾ പിന്നിൽ തന്നെ ലഭിക്കുന്നുണ്ട് .കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും സാംസങ്ങിന്റെ ഗാലക്സി A50 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങിന്റെ ഗാലക്സി M 30 സ്മാർട്ട് ഫോണുകളിൽ 13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഒപ്പം 15W ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .USB Type Cചാർജറുകൾ ആണുള്ളത് .പ്രോസസറുകളേക്കുറിച്ചു പറയുകയാണെങ്കിൽ സാംസങ്ങിന്റെ സ്വന്തം Octa-Core Exynos 9610 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pie (Samsung One UI) തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :