ഞെട്ടിയോ ;അതെ 200 എംപിയിൽ വരെ ക്യാമറ ഫോണുകൾ എത്തുന്നു ?
200 മെഗാപിക്സൽ ക്യാമറയുടെ സാംസങ്ങ് ഫോണുകൾ അവസാനഘട്ടത്തിൽ
എന്നാൽ എന്ന് വിപണിയിൽ എത്തും എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഇല്ല
108 മെഗാപിക്സൽ ക്യാമറകൾക്ക് ശേഷം ഇതാ 200 മെഗാപിക്സൽ ക്യാമറകളുമായി സാംസങ്ങ് വിപണിയിൽ എത്തുന്നു .സാംസങ്ങിന്റെ 200 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ ISOCELL HP1 സെൻസറുകളിലാണ് വിപണിയിൽ എത്തുക .ഇനി സാംസങ്ങിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു വലിയ ഫ്ലാഗ്ഷിപ്പ് ഫോൺ ആയിരിക്കും 200 മെഗാപിക്സലിന്റെ ക്യാമറകളിൽ എത്തുന്നത് .എന്നാൽ Motorola Frontier 22 എന്ന സ്മാർട്ട് ഫോണുകൾ 194 മെഗാപിക്സൽ ക്യാമറകളിൽ വരെ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .
മോട്ടോറോളയുടെ പ്രതീക്ഷിക്കുന്ന മറ്റൊരു ഫോൺ
മോട്ടോറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ വിപണയിൽ എത്തുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നത് .Motorola Frontier 22 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ 194 മെഗാപിക്സൽ ക്യാമറകളിൽ വരെ എത്തുന്നതായി റിപ്പോർട്ടുകൾ .ഈ വർഷം മധ്യത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .
മികച്ച ക്യാമറകൾക്ക് പിന്നാലെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളിൽ 4,500mAh ന്റെ ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ മോട്ടോറോള സ്മാർട്ട് ഫോണുകളിൽ 125W ഫാസ്റ്റ് ചാർജിങ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .
കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 50W വയർലെസ്സ് ചാർജിങ് സപ്പോർട്ടും ലഭിക്കും എന്നാണ് സൂചനകൾ .കൂടാതെ Qualcomm's Snapdragon SM8475 പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .