Motorola One Action ഇപ്പോൾ 8999 രൂപയ്ക്ക് വാങ്ങിക്കാം

Updated on 22-Jan-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിലെ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ICICI അതുപോലെ തന്നെ കൊഡാക്ക് എന്നി ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ മോട്ടോ വൺ ആക്ഷൻ എന്ന സ്മാർട്ട് ഫോണുകൾ ഇതേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

മോട്ടോ വൺ ആക്ഷൻ

 6.3-ഇഞ്ചിന്റെ സിനിമ വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  21:9 ഡിസ്‌പ്ലേ റെഷിയോയും നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെ ക്യാമറ ആക്ഷൻ  തന്നെയാണ് .മോട്ടോറോളയുടെ തന്നെ മോട്ടോ വൺ വിഷൻ എന്ന ഫോണുകൾക്ക് സമാനമായ സവിഷശതകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .

ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സാംസങ്ങിന്റെ Exynos 9609  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് എത്തിയിരിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12 മെഗാപിക്സൽ + 16 മെഗാപിക്സൽ +5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് . 3500mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15w ടർബോ ചാർജറും ഇതിനു ലഭിക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :