റിമൂവ് ചൈന ആപ്പ് ;ചൈനീസ് ആപ്ലികേഷനുകൾ കണ്ടെത്തുവാൻ പുതിയ ആപ്പ്

Updated on 03-Jun-2020
HIGHLIGHTS

ചൈന ആപ്ലികേഷനുകളെ ബഹിഷ്കരിക്കുന്നതിനു പുതിയ ആപ്പ്

പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ തരംഗമായിരിക്കുന്നു

ഇപ്പോൾ ഇതാ ടിക്ക് ടോക്കിനു അടക്കം പൂട്ടുവീഴുന്നു

 

 

കൊറോണയുടെ പശ്ചാത്തലത്തിലും കൂടാതെ ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിലും ഇതാ ചൈനയുടെ ആപ്ലികേഷനുകൾ ബഹിഷ് കരിക്കുവാൻ ഇപ്പോൾ ഇന്ത്യൻ ആഹ്വാനം നടന്നുകൊണ്ടിരിക്കുമായാണ് .ഇപ്പോൾ പല സെലിബ്രറ്റികൾ വരെ ചൈനയുടെ ആപ്ലികേഷനുകൾ ബഹിഷ്കരിക്കണം എന്ന് പറഞ്ഞു രംഗത്ത് എത്തിയിരുന്നു .

അതിൽ ഏറ്റവും കൂടുതൽ പണി വീഴുന്നത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉപഭോതാക്കളുള്ള ടിക്ക് ടോക്ക് എന്ന ആപ്ലികേഷനുകൾക്ക് തന്നെയാണ് .റിമൂവ് ചൈന ആപ്സ് എന്ന പേരിൽ ഇപ്പോൾ പ്ലേ സ്റ്റോറിൽ പുറത്തിറക്കിയ അപ്പ്ലികേഷനുകൾ ആണ് ഇത്തരത്തിൽ ചൈന ആപ്ലികേഷനുകൾ കണ്ടെത്തുവാൻ സഹായിക്കുന്നത് .ജയ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ആപ്ലികേഷനുകൾ പരിചയപ്പെടുത്തിയിരിക്കുന്നത് .

എന്നാൽ കുറഞ്ഞ സമയം കൊണ്ടുതന്നെ ഇപ്പോൾ പ്ലേ സ്റ്റോറിൽ ഈ ആപ്ലികേഷനുകൾ ഡൌൺലോഡ് ചെയ്തിരിക്കുന്നത് ഏകദേശം 10 ലക്ഷം ആണ് .ഇത്തരത്തിൽ ടിക്ക് ടോക് അടക്കമുള്ള ചൈനീസ് ആപ്ലികേഷനുകളെ നിരോധിക്കണമെന്ന് ആവിശ്യം ഇപ്പോൾ ഇന്ത്യയിലെ പലയിടങ്ങളിൽ നിന്നും ഉന്നയിച്ചിരുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :