കോറോണക്കാലത്തും ജിയോ തന്നെ മുന്നിൽ

Updated on 28-Apr-2020
HIGHLIGHTS

ഓഫറുകളിലും ഇപ്പോൾ ജിയോ തന്നെയാണ് മുന്നിൽ

ഇന്ത്യൻ ടെലികോം രംഗത്ത് ഏറെ ചലനങ്ങൾ സൃഷ്‌ടിച്ച ജിയോ ഇപ്പോൾ ഫേസ്ബൂക്കുമായി കൈകോർക്കുന്നു .ഫേസ് ബുക്ക് ഇപ്പോൾ റിലയൻസ് ജിയോയുടെ ഓഹരികൾ സ്വന്തക്കിയിരിക്കുന്നു എന്ന വാർത്തകളാണ് വരുന്നത് .

ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോൾ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതായത് ഏകദേശം Rs 43,574 കോടി രൂപയാണ് ഇതിന്നായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് .നിലവിൽ വാട്ട്സ് ആപ്പ് ,ഇൻസ്റ്റാഗ്രാം അടക്കമുള്ള ആപ്ലികേഷനുകൾ ഫേസ് ബുക്കിനു സ്വന്തമാണ് .

എന്നാൽ ഇപ്പോൾ റിലയൻസ് ജിയോ തന്നെയാണ് മുന്നിൽ നില്കുന്നത് എന്നാണ് കണക്കുകൾ .ഓഫറുകളുടെ കാര്യത്തിലും ജിയോ തന്നെയാണ് മുന്നിൽ നില്കുന്നത് .വളരെ ലാഭകരമായ ഓഫറുകളും മെയ് ആദ്യം വരെ സൗജന്യ ഇൻകമിംഗ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :