അംബാനിയുടെ 5ജി ;തരംഗം സൃഷ്ട്ടിക്കാൻ ജിയോ 5ജി സർവീസുകൾ എത്തുന്നു
ജിയോയുടെ 5ജി സർവീസുകൾ അടുത്തവർഷം പകുതിയോടെ പ്രതീക്ഷിക്കാം
ഇന്ത്യൻ മൊബൈൽ കോൺഗ്രെസ്സിലൂടെയാണ് ഈ കാര്യം പുറത്തുവന്നിരിക്കുന്നത്
അടുത്ത വർഷം ടെലികോം രംഗത്തു ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് 5ജി സർവീസുകളാണ് .എന്നാൽ നിലവിൽ ഇന്ത്യയിൽ ജിയോ മാത്രമാണ് അവരുടെ 5ജി സർവീസുകൾ അന്നൗൻസ്മെന്റ് ചെയ്തിരിക്കുന്നത് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോയുടെ 5ജി സർവീസുകൾ അടുത്തവർഷം പകുതിയോടെ എത്തുമെന്നാണ്.
"In four short years, IMC has grown in prestige", Shri Mukesh Ambani, Chairman, Reliance Industries Limited#IMC2020Virtual
Mera Bharat Aatmanirbhar pic.twitter.com/50cbku7yS4— India Mobile Congress (@exploreIMC) December 8, 2020
ഇന്ത്യൻ മൊബൈൽ കോൺഗ്രസിലാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .ഡിസംബർ 8 മുതൽ ഡിസംബർ 10 വരെയാണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് നടക്കുന്നത് .ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന പുതിയ ടെക്ക്നോളജിയുടെ എല്ലാ വിവരങ്ങളും ഡിസംബർ 8 മുതൽ ആരംഭിച്ചിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പ്രഖ്യാപിക്കുന്നു .
ജിയോയുടെ 5ജി സർവീസുകൾ ഈ വർഷം നടന്നിരുന്ന റിലയൻസിന്റെ 43 മത് ആനുവൽ മീറ്റിങ്ങിലാണ് പ്രഖ്യാപിച്ചിരുന്നത് .കൂടാതെ ജിയോയുടെ മറ്റു പല സർവീസുകളും ഉത്പന്നങ്ങളും ഈ കഴിഞ്ഞ ആനുവൽ മീറ്റിംഗിൽ പ്രഖ്യാപിച്ചിരുന്നു .അതൊക്കെ തന്നെ 2021 ൽ തന്നെ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .