Jio ഉപഭോതാക്കൾക്ക് വീണ്ടും തിരിച്ചടി ;നിരക്കുകൾ വർദ്ധിപ്പിക്കും ?
എയർടെൽ ,വൊഡാഫോൺ ഐഡിയ എന്നി കമ്പനികൾക്ക് പിന്നാലെയാണ്
കഴിഞ്ഞ മാസ്സമാണ് ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു നിരക്കുകൾ ഏർപ്പെടുത്തിയത് .എന്നാൽ ഉപഭോതാക്കളുടെ ഭാഗത്തുനിന്നും കനത്ത പ്രതികരണമായിരുന്നു ജിയോയുടെ ഈ തീരുമാനത്തിന് നേരിടേണ്ടിവന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വീണ്ടും ജിയോയുടെ താരിഫ് പ്ലാനുകളിൽ വർദ്ധനവുണ്ടാകും എന്നാണ് .വൊഡാഫോണും ,എയർട്ടലും ഒക്കെ പുതിയ താരിഫ് പ്ലാനുകൾ പുറത്തിറക്കുമെന്ന് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ഇതും എത്തിയിരിക്കുന്നത് .
എന്നാൽ പുതിയ താരിഫ് പ്ലാനുകളിൽ ഡാറ്റ ആനുകൂല്യങ്ങൾ വർധിപ്പിക്കവാനും ആലോചിക്കുന്നുണ്ട് .ട്രായ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ചാർജ് വർദ്ധനവ് .എന്നാൽ പുതിയ നിരക്കുകൾ ഡിസംബർ മാസത്തിൽ മാത്രമാണ് പുറത്തിറങ്ങുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ .ഡിസംബർ ആദ്യം തന്നെ എയർടെൽ ,വൊഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളുടെ പുതിയ താരിഫ് പ്ലാനുകൾ പുറത്തിറങ്ങുന്നുണ്ട് .വർദ്ധിപ്പിച്ച നിരക്കുകളാണ് ഈ കമ്പനികൾ പുറത്തിറക്കുന്നത് .
JIOയുടെ ഏറ്റവും പുതിയ ആൾ ഇൻ വൺ പായ്ക്കുകൾ നോക്കാം
ജിയോയുടെ പുതിയ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ജിയോയുടെ 149 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .പുതിയ ഓഫറുകൾ പ്രകാരം 149 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ 36 ജിബിയുടെ 4ജി ഡാറ്റയും ഇതിൽ ലഭിക്കുന്നുണ്ട് .എന്നാൽ നേരത്തെ ഈ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയും കൂടാതെ 42 ജിബിയുടെ ഡാറ്റയും ആണ് ലഭിച്ചിരുന്നത് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു മാത്രമാണ് അൺലിമിറ്റഡ് ലഭിക്കുന്നത് .
222 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നറ്റി 56 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .1,000 മിനുട്ട് ആണ് മറ്റു നെറ്റ് വർക്കുകളിലേക്കു ലഭിക്കുന്നത് .333 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 112 ജിബിയുടെ ഡാറ്റയാണ് .വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസ്സത്തേക്കാണ് .ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .1,000 മിനുട്ട് ആണ് മറ്റു നെറ്റ് വർക്കുകളിലേക്കു ലഭിക്കുന്നത്.