റിലയൻസ് ജിയോ ടിക്ക് ടോക്ക് വാങ്ങിക്കാനൊരുങ്ങുന്നു ?

Updated on 14-Aug-2020
HIGHLIGHTS

ജിയോയും ടിക്ക് ടോക്കും കൈകോർക്കുന്നു എന്ന് സൂചനകൾ ?

ഇന്ത്യയിൽ നിർത്തലാക്കിയ ടിക്ക് ടോക്ക് ജിയോ വാങ്ങിക്കുമോ ?

ടിക്ക് ടോക്കിനെ ജിയോ ടിക്ക് ടോക്ക് ഇന്ത്യ ആക്കുമോ ?

ചൈനയും ആയുള്ള അതിർത്തി പ്രശ്നത്തിൽ ഇന്ത്യ ചൈനയുടെ ആപ്ലികേഷനുകൾ നിർത്തലാക്കിയിരുന്നു .ഇന്ത്യയിൽ ശക്തമായ പ്രതിഷേധമായിരുന്നു ആളുകൾക്കിടയിൽ ചൈനയുടെ ഉത്പന്നങ്ങൾക്കെതിരെയും ആപ്ലികേഷനുകൾക്കെതിരെയും ഉണ്ടായിരുന്നത് .അതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നായ ടിക്ക് ടോക്കിനെയും കേന്ദ്ര സർക്കാരുകൾ നിർത്തലാക്കിയിരുന്നു .

എന്നാൽ ഇപ്പോൾ പുറത്തിവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടിക്ക് ടോക്കിനു വീണ്ടും ജീവൻ വെക്കുന്നുണ്ട് എന്നാണ് .ടിക്ക് ടോക്ക് ഇന്ത്യയിൽ വീണ്ടും എത്തുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .

അതും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ടെലികോം കമ്പനിയായ റിലയൻസ് ജിയോ ആണ് ടിക്ക് ടോക്ക് വീണ്ടും ടിക്ക് ടോക്ക് ഇന്ത്യ ആയി കൊണ്ടുവരുന്നത് എന്നാണ് സൂചനകൾ .എന്നാൽ ഈ റിപ്പോർട്ടുകളെക്കുറിച്ചു ഇത് വരെ റിലയൻസ് പ്രതികരിച്ചട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :