ജിയോയിൽ വീണ്ടും $750 MILLION നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി

Updated on 04-May-2020
HIGHLIGHTS

ഫേസ്ബുക്കിനു പിന്നാലെ ഇപ്പോൾ പുതിയ നിക്ഷേപങ്ങളുമായി അമേരിക്കൻ കമ്പനികൾ

കഴിഞ്ഞ മാസമാണ് ജിയോയിൽ ഫേസ്ബുക്ക് ഓഹരികൾ വാങ്ങിയിരുന്നത് .ഇന്ത്യൻ ടെലികോം രംഗത്ത് ഏറെ ചലനങ്ങൾ സൃഷ്‌ടിച്ച ജിയോ ഇപ്പോൾ ഫേസ്ബൂക്കുമായി കൈകോർക്കുന്നു .ഫേസ് ബുക്ക് ഇപ്പോൾ റിലയൻസ് ജിയോയുടെ ഓഹരികൾ സ്വന്തക്കിയിരിക്കുന്നു എന്ന വാർത്തകളാണ് വരുന്നത് .ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോൾ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതായത് ഏകദേശം Rs 43,574 കോടി രൂപയാണ് ഇതിന്നായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് .നിലവിൽ വാട്ട്സ് ആപ്പ് ,ഇൻസ്റ്റാഗ്രാം അടക്കമുള്ള ആപ്ലികേഷനുകൾ ഫേസ് ബുക്കിനു സ്വന്തമാണ് .

എന്നാൽ ഇപ്പോൾ റിലയൻസ് ജിയോ തന്നെയാണ് മുന്നിൽ നില്കുന്നത് എന്നാണ് കണക്കുകൾ .ഓഫറുകളുടെ കാര്യത്തിലും ജിയോ തന്നെയാണ് മുന്നിൽ നില്കുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ നിക്ഷേപങ്ങളുമായി അമേരിക്കൻ കമ്പനി രംഗത്ത് എത്തി കഴിഞ്ഞിരിക്കുന്നു .

Silver Lake എന്ന അമേരിക്കൻ കമ്പനിയാണ്  $750 million രൂപ ഇപ്പോൾ നിക്ഷേപിച്ചിരിക്കുന്നത് .അതായത് ഏകദേശം 5600 കോടിയ്ക്ക് മുകളിലുള്ള നിക്ഷേപമാണ് ഇപ്പോൾ Silver Lake എന്ന അമേരിക്കൻ കമ്പനി നടത്തിയിരിക്കുന്നത് .ഇപ്പോൾ ഇതാ ജിയോയുടെ പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളും പുറത്തിറങ്ങുന്നു . Jio Meet എന്ന ആപ്ലികേഷനുകളാണ് എത്തിയിരിക്കുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :