JioStar-ന്റെ കാര്യത്തിൽ തീരുമാനമായി, ഒടുവിൽ Reliance- Diney ലയനം പൂർത്തിയായി. ജിയോഹോട്ട്സ്റ്റാർ എന്നായിരിക്കും ലയനത്തിന് ശേഷം പേര് വരികയെന്ന പലരുടെയും ആശയ്ക്ക് വിനാശം. എല്ലാവരെയും ഞെട്ടിച്ച് Ambani ജിയോസ്റ്റാർ എന്നാക്കി വെബ്സൈറ്റും അവതരിപ്പിച്ചു.
റിലയൻസ് ഇൻഡസ്ട്രീസും ദി വാൾട്ട് ഡിസ്നി കമ്പനിയും ഇനി ഒറ്റക്കുടക്കീഴിൽ. ഒപ്പം സ്റ്റാർ, കളേഴ്സ് പോലുള്ള പ്രമുഖ ചാനലുകളും ജിയോസ്റ്റാറിന് കീഴിലായി. മുകേഷ് അംബാനിയുടെ മകനാണ് Reliance Jio-യുടെ തലപ്പത്ത് എങ്കിൽ, ജിയോസ്റ്റാറിൽ കാര്യങ്ങൾ മാറി. അംബാനി കുടുംബത്തിലെ സ്ത്രീ കരുത്താണ് ജിയോസ്റ്റാറിനെ നയിക്കുന്നത്. ലയനം പൂർത്തിയായ വാർത്ത വന്നതിന് പിന്നാലെ Nita Ambani JioStar ഹെഡ്ഡാകുന്നു എന്നും കമ്പനി സ്ഥിരീകരിച്ചു.
ഒടിടി, എന്റർടെയിൻമെന്റ് പ്ലാറ്റ്ഫോം ഇനി വരുന്നത് jiostar.com എന്ന സൈറ്റിലാണ്. 8.5 ബില്യൺ ഡോളർ മൂല്യമുള്ള ജിയോസ്റ്റാറിന്റെ ചെയർപേഴ്‌സണായി നിത അംബാനിയെ നിയമിക്കുകയും ചെയ്തു.
ജിയോസ്റ്റാർ ഡോട്ട് കോം പ്രഖ്യാപനം മാത്രമല്ല, പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമാണ് ഇനി ഒറ്റ ഒടിടിയായി ലഭ്യമാകുക. ജിയോസിനിമ വില കുറഞ്ഞ പ്ലാനുകളിലൂടെയാണ് ശ്രദ്ധ നേടിയത്. മികച്ച യൂസർ ഇന്റർഫേസാണ് ഡിസ്നി ഹോട്ട്സ്റ്റാറിന്റെ പ്രത്യേകത.
ജിയോസ്റ്റാർ വന്നാൽ പ്ലാനുകൾക്ക് വലിയ വിലയാകുമോ എന്ന് പലർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്താക്കിയാണ് ജിയോസ്റ്റാറിന്റെ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 15 രൂപ മുതൽ സബ്സ്ക്രിപ്ഷൻ അനുവദിച്ചുകൊണ്ട് ഇന്ത്യയുടെ ഒടിടി മേഖലയെ അംബാനി തിരുത്തി എഴുതുകയാണോ?
അതും പല ഭാഷകളിൽ ലഭ്യമാകുന്ന ഒടിടി സേവനങ്ങൾക്ക് വിവിധ വിലയിൽ പ്ലാനുകളുണ്ട്. സ്റ്റാൻഡേർഡ് ഡെഫനിഷനിലും HD-യിലും നിരവധി പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്ലാനുകൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജിയോസ്റ്റാർ പ്ലാനുകൾ അറിയാം.
ഡിസ്നി കിഡ്സ് പാക്ക് HD: പ്രതിമാസം 18 രൂപ
ഡിസ്നി Hungama കിഡ്സ് പാക്ക് HD: പ്രതിമാസം 18 രൂപ
സ്റ്റാർ വാല്യൂ പാക്ക് ലൈറ്റ് HD ഹിന്ദി: പ്രതിമാസം 88 രൂപ
സ്റ്റാർ പ്രീമിയം പാക്ക് ലൈറ്റ് HD: പ്രതിമാസം 125 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് മറാത്തി ലൈറ്റ് ഹിന്ദി HD: പ്രതിമാസം 99 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് മറാത്തി ഹിന്ദി HD: പ്രതിമാസം 145 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് ബംഗാളി ലൈറ്റ് ഹിന്ദി HD: പ്രതിമാസം 99 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് ബംഗാളി ലൈറ്റ് ഹിന്ദി HD: പ്രതിമാസം 145 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് ഒഡിയ ലൈറ്റ് ഹിന്ദി HD: പ്രതിമാസം 99 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് ഒഡിയ ലൈറ്റ് ഹിന്ദി HD: പ്രതിമാസം 135 രൂപ
ഡിസ്നി കിഡ്സ് പായ്ക്ക് – പ്രതിമാസം 15 രൂപ
ഡിസ്നി ഹംഗാമ കിഡ്സ് പായ്ക്ക് – പ്രതിമാസം 15 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് മലയാളം – പ്രതിമാസം 57 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് മലയാളം – പ്രതിമാസം 105 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് തമിഴ് മലയാളം – പ്രതിമാസം 63 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് തമിഴ് മലയാളം – പ്രതിമാസം 105 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് കന്നഡ മലയാളം മിനി – പ്രതിമാസം 45 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് ഹിന്ദി – പ്രതിമാസം 59 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് ഹിന്ദി – പ്രതിമാസം 105 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് മറാത്തി ഹിന്ദി – പ്രതിമാസം 67 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് മറാത്തി ഹിന്ദി – പ്രതിമാസം 110 രൂപ
സ്റ്റാർ വാല്യൂ ബംഗാളി ഹിന്ദി – പ്രതിമാസം 65 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് ബംഗാളി ഹിന്ദി – പ്രതിമാസം 110 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് ഒഡിയ ഹിന്ദി മിനി – പ്രതിമാസം 15 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് ഒഡിയ ഹിന്ദി – പ്രതിമാസം 65 രൂപ
സ്റ്റാർ പ്രീമിയം പായ്ക്ക് ഒഡിയ ഹിന്ദി – പ്രതിമാസം 105 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് കന്നഡ ഹിന്ദി മിനി – പ്രതിമാസം 45 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് കന്നഡ ഹിന്ദി – പ്രതിമാസം 67 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് ഹിന്ദി കന്നഡ – പ്രതിമാസം 67 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് തെലുഗു ഹിന്ദി – പ്രതിമാസം 81 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് ഹിന്ദി തെലുങ്ക് – പ്രതിമാസം 81 രൂപ
സ്റ്റാർ വാല്യൂ പായ്ക്ക് തെലുഗു ഹിന്ദി മിനി – പ്രതിമാസം 70 രൂപ