32 എംപി സെൽഫി ക്യാമറയിൽ എത്തിയ റെഡ്മി Y3 ഇപ്പോൾ 9500 രൂപയ്ക്ക്

Updated on 01-Jul-2019
HIGHLIGHTS

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ICICI  ബാങ്ക് നൽകുന്ന 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ Mi ഡേയ്സ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ജൂൺ 30 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ഷവോമിയുടെ അടുത്തിടെപുറത്തിറങ്ങിയ റെഡ്മി Y3 എന്ന സ്മാർട്ട് ഫോണുകൾ 499 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്  വാങ്ങിക്കാവുന്നതാണ് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാം വേരിയന്റുകളും കൂടാതെ 4 ജിബി റാം വേരിയന്റുകളും .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇന്ന്   ഉച്ചയ്ക്ക് 12  മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

6.26  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഡോട്ട് Notch ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഇതിനുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 632 ലാണ്  ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12 + 2 മെഗാപിക്സലിന്റെ AI ഡ്യൂവൽ ക്യാമറകൾ പിന്നിലും നൽകിയിരിക്കുന്നു .അതുപോലെ തന്നെ ബാറ്ററികളും ഇതിന്റെ മികച്ചു നില്കുന്നു .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .2 ദിവസ്സംവരെയാണ് ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :