9999 രൂപയ്ക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറയിൽ റെഡ്മി Y3 ഫ്ലാഷ് സെയിൽ ഇന്ന്
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും
ഷവോമിയുടെ തന്നെ സെൽഫി എക്സ്പെർട്ട് എന്നറിയപ്പെടുന്ന ഒരു മോഡലാണ് റെഡ്മി Y2 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ റെഡ്‌മിയുടെ Y3 മോഡലുകളും വിപണിയിൽ എത്തിയിരിക്കുന്നു .സെൽഫി ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുതന്നെയാണ് റെഡ്മി Y3 മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് റെഡ്‌മിയുടെ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാം വേരിയന്റുകളും കൂടാതെ 4 ജിബി റാം വേരിയന്റുകളും .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .
6.26 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഡോട്ട് Notch ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഇതിനുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm
Snapdragon 632 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12 + 2 മെഗാപിക്സലിന്റെ AI ഡ്യൂവൽ ക്യാമറകൾ പിന്നിലും നൽകിയിരിക്കുന്നു .അതുപോലെ തന്നെ ബാറ്ററികളും ഇതിന്റെ മികച്ചു നില്കുന്നു .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .2 ദിവസ്സംവരെയാണ് ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .