32 എംപി സെൽഫി ക്യാമറയിൽ റെഡ്‌മിയുടെ Y3 നാളെ, വില?
ഷവോമിയുടെ നിലവിൽ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോൺ ആണ് റെഡ്മി Y2 എന്ന സ്മാർട്ട് ഫോണുകൾ .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ ആയിരുന്നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് .റെഡ്മി Y2 മോഡലുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും തന്നെ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ ഇതാ റെഡ്‌മിയുടെ മറ്റൊരു സെൽഫി സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു .റെഡ്മി Y3 എന്ന സ്മാർട്ട് ഫോണുകളാണ് ഏപ്രിൽ 24 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .
ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് .ഇതിനോടകം തന്നെ ഷവോമിയുടെ മാനേജിങ് ഡയറക്റ്റർ മനുകുമാർ ജെയിൻ പുറത്തുവിട്ടിരിക്കുന്നത് സെൽഫി വിഡിയോകളും സോഷ്യൽ മീഡിയായിൽ ഏറെ ചർച്ചാവിഷയം ആയിക്കഴിഞ്ഞു .കൂടാതെ Qualcomm Snapdragon പ്രോസസറുകളിലും അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫിലും ആണ് ഇത് പുറത്തിറങ്ങുന്നത് .
ഷവോമിയുടെ കഴിഞ്ഞ മാസം 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 7 പ്രൊ എന്ന മോഡലുകൾ ഇപ്പോഴും വിപണിയിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത് .അതിനു തൊട്ടു പിന്നാലെയാണ് 32 മെഗാപിക്സലിന്റെ ക്യാമറയിൽ ഇപ്പോൾ Y3 സ്മാർട്ട് ഫോണുകളും പുറത്തിറക്കുന്നത് .ഏപ്രിൽ 24 നു ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിങ്ങൾക്ക് ലോഞ്ച് ഇവന്റ് കാണുവാനും സാധിക്കുന്നതാണ് .