48എംപി ക്യാമറയിൽ പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകൾ ;താരതമ്മ്യം നോക്കാം

48എംപി ക്യാമറയിൽ പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകൾ ;താരതമ്മ്യം നോക്കാം
HIGHLIGHTS

ഷവോമി റെഡ്മി നോട്ട് 7 പ്രൊ vs വിവോ വി 15 പ്രൊ ;താരതമ്മ്യം നോക്കാം

 

 

വിവോ വി 15 പ്രൊ ;വിവോയുടെ തന്നെ പോപ്പ് ക്യാമറ സ്മാർട്ട് ഫോണുകളെ വെല്ലുന്ന തരത്തിലുള്ള രൂപകല്പനയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .6.39 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അൾട്രാ ഫുൾ വ്യൂ സൂപ്പർ അമലോഡ് പാനൽ ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9.0 Pie ലാണ് ഈ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വിവോയുടെ തന്നെ Nex എന്ന മോഡലുകൾക്ക് സമാനമായ ഡിസൈൻ ആണ് ഇതിനുള്ളത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകളുടെ പെർഫോമൻസ് കരുത്തു .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .48-megapixel + 8-megapixel + 5-megapixel പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഇതിനുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും വിവോയുടെ വി 15 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 28990 രൂപയാണ് വിപണിയിലെ വിലവരുന്നത് .

ഷവോമി റെഡ്മി നോട്ട് 7 പ്രൊ ;6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo