അമ്പരിപ്പിക്കുന്ന വിലയ്ക്ക് ഇതാ ഷവോമിയുടെ ടെലിവിഷനുകൾ പുറത്തിറക്കി

അമ്പരിപ്പിക്കുന്ന വിലയ്ക്ക് ഇതാ ഷവോമിയുടെ ടെലിവിഷനുകൾ പുറത്തിറക്കി
HIGHLIGHTS

ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ എത്തി

Redmi Smart TV X43 എന്ന ടെലിവിഷനുകളാണ് എത്തിയിരിക്കുന്നത്

കൂടാതെ 108 എംപി ക്യാമറയിൽ ഫോണുകളും വിപണിയിൽ എത്തി

ഷവോമിയുടെ പുതിയ ഉത്‌പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ,ഷവോമിയുടെ പുതിയ ടെലിവിഷനുകൾ കൂടാതെ ഷവോമിയുടെ Redmi Smart Band Pro എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ എത്തിയിരിക്കുന്നത് .ഷവോമിയുടെ Redmi Smart TV X43 എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .28,999 രൂപയാണ് ഈ ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് .

Redmi Smart TV X43

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 43 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ HDR  സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ Android TV 10 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .28,999 രൂപയാണ് ഈ Redmi Smart TV X43 ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് .

REDMI NOTE 11S

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.43 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  octa-core MediaTek Helio G96 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക  സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 16499 രൂപയാണ് വില വരുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് 17499 രൂപയും കൂടാതെ 8 ജിബിയുടെ റാം വേറിയന്റകൾക്ക് 18499 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo