48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ എന്ന മോഡലുകൾക്ക് ശേഷം പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റൊരു മോഡൽ ആണ് റെഡ്മി പ്രൊ 2 സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പിക്ച്ചറുകൾ ആണ് സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയം ആയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന പോപ്പ് അപ്പ് ക്യാമറ സ്മാർട്ട് ഫോണുകൾ തന്നെയാകും ഇത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .കഴിഞ്ഞ മാസം 48 മെഗാപിക്സലിന്റെ റെഡ്മി നോട്ട് 7 പ്രൊ ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറക്കിയിരുന്നു .അതെ രൂപകല്പനയിൽ തന്നെയാണ് റെഡ്മി പ്രൊ 2 സ്മാർട്ട് ഫോണുകളുടെയും രൂപകൽപന .
റെഡ്മി നോട്ട് 7 പ്രൊ മോഡലുകളുടെ സവിശേഷതകൾ
6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത്