ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ ഫോണുകൾ മാർച്ച് 12നു എത്തുന്നു

Updated on 03-Mar-2020
HIGHLIGHTS

ഷവോമിയുടെ നോട്ട് 8 പ്രൊ മോഡലുകൾക്ക് ശേഷം നോട്ട് 9 സീരിയസുകൾ

ഷവോമിയുടെ നോട്ട് 8 പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ എന്ന മോഡലുകൾ .ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 12 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഷവോമിയുടെ ഇന്ത്യയിലെ ഹെഡ് ആയ മനു കുമാർ ജെയിൻ തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയായിലൂടെ സൂചിപ്പിച്ചിരിക്കുന്നത് .ക്വാഡ് ക്യാമറകളിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .

കൂടാതെ റെഡ്‌മിയുടെ നോട്ട് 9 ഫോണുകളും പ്രതീക്ഷിക്കാം .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആണ് ഷവോമിയുടെ റെഡ്മി നോട്ട് 9 സീരിയസ്സുകൾ .റെഡ്‌മിയുടെ നോട്ട് 8 പ്രൊ ഫോണുകൾ മികച്ച വാണിജ്യം ആണ് ഇന്ത്യൻ വിപണിയിൽ കൈവരിച്ചിരുന്നത് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളായിരുന്നു ഇതിനുണ്ടായിരുന്നത് .

റെഡ്‌മിയുടെ നോട്ട് 8 പ്രൊ 

6.53 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .
 
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 20  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

6  ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് ,8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജ്  എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :