Redmi Note 9 Pro നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Redmi Note 9 Pro നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

ഷവോമിയുടെ നോട്ട് 8 പ്രൊ മോഡലുകൾക്ക് ശേഷം നോട്ട് 9 സീരിയസുകൾ

ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 9 സീരിയസ്സുകൾ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു .കോറോണയുടെ മുൻകരുതൽ ഉള്ളതുകൊണ്ട് ഓൺലൈൻ വഴിയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ആമസോണിൽ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു .അതിൽ ക്വാഡ് ക്യാമറ ,മികച്ച പ്രൊസസ്സറുകൾ എന്നിങ്ങനെയാണ് സൂചിപ്പിച്ചിരിക്കുന്നത് .ഷവോമി നോട്ട് 8 പ്രൊ  കൂടാതെ നോട്ട് 7 പ്രൊ മോഡലുകൾ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച സ്മാർട്ട് ഫോണുകൾ ആയിരുന്നു .വിലയും മറ്റു വിവരങ്ങളും നാളെ 12 മണിയ്ക്ക് ശേഷം മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു .

 

റെഡ്‌മിയുടെ നോട്ട് 8 പ്രൊ 

6.53 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .
 
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 20  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

6  ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് ,8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജ്  എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo