ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ 11999 രൂപയ്ക്ക്

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ 11999 രൂപയ്ക്ക്
HIGHLIGHTS

HDFC ബാങ്ക് കാർഡുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 1000 രൂപയുടെ ക്യാഷ് ബാക്ക് വരെ ലഭിക്കുന്നുണ്ട് .HDFC കാർഡുകളിലാണ് ഈ ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്നത് .കൂടാതെ എയർടെൽ 4ജി നൽകുന്ന ഡബ്ബിൾ ഡാറ്റ ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും ഈ ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നുണ്ട് .

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ 

6.67 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വേരിയന്റുകൾ ലഭ്യമാകുന്നതാണു് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo